പച്ച
വിശന്നു തളരുന്ന
ബാല്യത്തില്‍
ചാണകം മെഴുകിയ
തറയില്‍ കിടന്നു കാണുന്ന
പനയോല മണമുള്ള
എന്റെ പരിമിതികള്‍ ആയിരുന്നു
നീല -
ദ്രവിച്ച ഓലകീറിനിടയിലൂടെ
ഞാന്‍ കാണുന്ന പ്രതീക്ഷയായിരുന്നു
മഞ്ഞ
കളികൂട്ടുകാരിയുടെ
പുത്തന്‍ ഉടുപ്പിന്റെ
പ്രണയാതുരമായ
മണമായിരുന്നു
ചുവപ്പ്
ഹൃദയ രക്തമൂറ്റി
അവള്‍ക്ക് എഴുതിയ
വരികളായിരുന്നു
വെളുപ്പ്
പാതിയായ ഡയറിയില്‍
ഇനിയും എഴുതാത്ത
ആത്മഹത്യാ കുറിപ്പുകള്‍
കറുപ്പ്
നീ പകര്‍ന്നു തന്ന
അഗാധമായ ശൂന്യത
7 comments:
ഏതാ നിറങ്ങള്‍ തന്നാലും പകര്‍ത്താന്‍ നിറങ്ങള്‍ മതിയാകുന്നില്ല..
പ്രതീക്ഷയുടെ നീല നിറം ഏറെ ഇഷ്ടമായി...
പിന്നെ ആ കുറുപ്പും.. :(
ആശംസകള്‍
:)
അന്യ, raihana.... നിറങ്ങള്‍ വലിച്ചു വാരിയെറിഞ്ഞ ഒരു അബ്സ്ട്രാക്റ്റ് ചിത്രമാക്കുന്നു ഓരോരുത്തരും ..... നമ്മള് ഇനിയും പലതും തേടേണ്ടിയിരിക്കുന്നു.....നന്ദി
നിറങ്ങള്‍ ഇഷ്ടപ്പെട്ടു..... ആശംസകള്‍
വളരെ നന്നായി വരികളും ആശയവും ..
നന്ദി
ദേജ, സതീശന് ആത്മാര്‍ത്ഥമായ നന്ദി...........
ഈ വര്‍ണ്ണലോകത്ത് എത്ര അത്ഭുതങ്ങള്‍ ...........
മനോഹരം..
Post a Comment