ആദം...
നീ തിന്നെറിഞ്ഞ
കനി മുളപൊട്ടി
പൂവായി, കായായി
പഴുത്തു കിടക്കുന്നു
ഹൗവ്വാ...
ആ പാമ്പ്
ഇപ്പോഴും ഇഴഞ്ഞു
വന്നുകൊണ്ടിരിക്കുന്നു
ദൈവമേ...
നഷ്ട പറുദീസകളുടെ
എണ്ണം കൂട്ടരുതേ
കൊടികുത്തി
Friday, March 9, 2012
Thursday, March 1, 2012
നിറങ്ങള്‍
പച്ച
വിശന്നു തളരുന്ന
ബാല്യത്തില്‍
ചാണകം മെഴുകിയ
തറയില്‍ കിടന്നു കാണുന്ന
പനയോല മണമുള്ള
എന്റെ പരിമിതികള്‍ ആയിരുന്നു
നീല -
ദ്രവിച്ച ഓലകീറിനിടയിലൂടെ
ഞാന്‍ കാണുന്ന പ്രതീക്ഷയായിരുന്നു
മഞ്ഞ
കളികൂട്ടുകാരിയുടെ
പുത്തന്‍ ഉടുപ്പിന്റെ
പ്രണയാതുരമായ
മണമായിരുന്നു
ചുവപ്പ്
ഹൃദയ രക്തമൂറ്റി
അവള്‍ക്ക് എഴുതിയ
വരികളായിരുന്നു
വെളുപ്പ്
പാതിയായ ഡയറിയില്‍
ഇനിയും എഴുതാത്ത
ആത്മഹത്യാ കുറിപ്പുകള്‍
കറുപ്പ്
നീ പകര്‍ന്നു തന്ന
അഗാധമായ ശൂന്യത
വിശന്നു തളരുന്ന
ബാല്യത്തില്‍
ചാണകം മെഴുകിയ
തറയില്‍ കിടന്നു കാണുന്ന
പനയോല മണമുള്ള
എന്റെ പരിമിതികള്‍ ആയിരുന്നു
നീല -
ദ്രവിച്ച ഓലകീറിനിടയിലൂടെ
ഞാന്‍ കാണുന്ന പ്രതീക്ഷയായിരുന്നു
മഞ്ഞ
കളികൂട്ടുകാരിയുടെ
പുത്തന്‍ ഉടുപ്പിന്റെ
പ്രണയാതുരമായ
മണമായിരുന്നു
ചുവപ്പ്
ഹൃദയ രക്തമൂറ്റി
അവള്‍ക്ക് എഴുതിയ
വരികളായിരുന്നു
വെളുപ്പ്
പാതിയായ ഡയറിയില്‍
ഇനിയും എഴുതാത്ത
ആത്മഹത്യാ കുറിപ്പുകള്‍
കറുപ്പ്
നീ പകര്‍ന്നു തന്ന
അഗാധമായ ശൂന്യത
Labels:
കവിത,
നൊസ്റ്റാള്‍ജിയ,
പ്രണയം
Monday, February 13, 2012
Tuesday, January 17, 2012
Wednesday, August 31, 2011
മാറ്റി ഒട്ടിക്കുന്ന പൊട്ട്
ഒരു രാത്രി
അവള്‍ എനിക്ക് എഴുതി
ഭൂമിയിലെ വെളിച്ചങ്ങളെയും
ആകാശത്തിലെ നക്ഷത്രങ്ങളെയും
നമ്മുക്ക് തല്ലിക്കെടുത്താം
പകല്‍ വീണ്ടും എഴുതി
നിന്നില്‍ നിന്ന് എന്നെ
മറയ്ക്കുന്ന വസ്ത്രമൂരി
സൂര്യന്റെ കണ്ണുകെട്ടാം
വിയര്‍പ്പിന്റെ ഉപ്പുചുവച്ച
ഉച്ചയില്‍ പരവേശത്താല്‍
വെള്ളം ചോദിച്ചു
സിന്ദൂരം മാഞ്ഞ സന്ധ്യയില്‍
മാറ്റി ഒട്ടിക്കുവാന്‍
പൊട്ട് അന്വേഷിച്ചു
ഇതൊക്കെ തന്നെയാകും
ഇന്നലെ അവളുടെ
ആദ്യരാത്രിയിലും
സംഭവിച്ചിട്ടുണ്ടാവുക
Thursday, July 14, 2011
കാല്‍പനികന്‍
എനിക്കു മുന്‍പേ
ചത്തൊടുങ്ങിയ
കാല്‍പനികതയുടെ
പിന്‍ഗാമിയാകാന്‍
എനിക്കാവില്ല.
കാരണം -
എന്റെ പ്രണയങ്ങള്‍ക്ക്
വൃത്തവും പ്രാസവുമില്ല
ചത്തൊടുങ്ങിയ
കാല്‍പനികതയുടെ
പിന്‍ഗാമിയാകാന്‍
എനിക്കാവില്ല.
കാരണം -
എന്റെ പ്രണയങ്ങള്‍ക്ക്
വൃത്തവും പ്രാസവുമില്ല
Subscribe to:
Posts (Atom)
