തിരശീല ഉയരും മുന്‍പ്
വേദിവിട്ടിറങ്ങിയോടിയ
പ്രണയനായിക
ഒരു ദശാസന്ധിയില്‍
ശൂന്യമായ -
തട്ടകത്തിലേക്ക്
തിരിച്ചെത്തി
ആദ്യ ഡയലോഗ്
"എന്നെ ഒരുപാട്
ഇഷ്ടമായിരുന്നോ ?"
നെഞ്ചില്‍ മഞ്ഞുകട്ട
ഇറക്കിവെച്ച് നടന്ന
കാലത്തിന്റെ
മുരടനക്കങ്ങള്‍
മുറിപ്പാടുകള്‍
വിങ്ങലുകള്‍
നോവുകള്‍
ചാലുകീറി
ഒരു വാക്ക് മാത്രം പറഞ്ഞു
കര്‍ട്ടനിട്ടു.
"ഞാന്‍ സ്നേഹിച്ചതു പോലെ
നിന്നെയാരും സ്നേഹിച്ചിട്ടുണ്ടാവില്ല "
3 comments:
അവസാനം കവിത തുലച്ചു....
Ente kotikutheee.....
“ഒരു വാക്ക് മാത്രം പറഞ്ഞു
കര്‍ട്ടനിട്ടു.
ഞാന്‍ സ്നേഹിച്ചതു പോലെ
നിന്നെയാരും സ്നേഹിച്ചിട്ടുണ്ടാവില്ല ”
ഒരു വാക്ക് എന്നതിനുപകരം
ഒരു വാചകം എന്നാക്കിയാൽ നന്നായിരുന്നു.
Post a Comment