ഇത് ഒരു കവിയുടേ
ശവമഞ്ചം
ആരും ചുമക്കുവാനില്ലാതെ
ആരോ പെരുവഴിയില്‍
ഉപേക്ഷിച്ച ശവമഞ്ചം
അതിലിന്നലയുടെ
ദുസ്സഹ നാറ്റം
ഇത് ഒരു കവിയുടെ
ശവകച്ച
ആരോ വലിച്ചെറിഞ്ഞ
ഒരു തുണ്ട് തുണി
അതിലിവന്റെ ഹൃദയരക്തം
പൊടിഞ്ഞുണങ്ങിയിരിക്കുന്നു
ഇത് ഒരു കവിയുടെ
വിലാപയാത്ര
ആരുമില്ലാതെ
ആരുമറിയാതെ
ഏകാന്തനായി..........
ഇത് ഒരു കവിയുടെ
പ്രാര്‍ഥനാസൂക്തങ്ങള്‍
എല്ലാ പ്രണയവും
സത്യമെന്നു നിനക്കരുത്
1 comment:
എല്ലാ പ്രണയവും സത്യം തന്നെ,ആത്മാര്‍ത്ഥമാണെങ്കില്‍ മാത്രം...
അഭിനയമാണെങ്കില്‍ പ്രണയമാണ് ഏറ്റവും വലിയ ചതിയും...
Post a Comment