മേശ നിറഞ്ഞു
കോപ്പയില്‍ നിറയുന്നത്
കെട്ടിയവളുടെ കണ്ണീരാണ്
നുരഞ്ഞു പൊന്തുന്നത്
മകന്‍റെ വിശപ്പാണ്
തുളുമ്പി തൂവുന്നത് പെങ്ങളുടെ മാനമാണ്
ആടികുഴയുന്നത്
ആനവാല്‍ പുരയാണ്
കാലി ആകുന്നത്
പിത്രുത്വമാണ്
എറിഞ്ഞുടക്കപെടുന്നത്
ജീവിതമാണ്
ഓടയില്‍ വീഴുന്നത്
അന്നന്നത്തെ അപ്പമാണ്
6 comments:
വളരെ അര്‍ഥവത്തായ വരികള്‍ .. എന്നും എത്രയോപേര്‍ ..
സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇതുപോലെ കള്ളിനാല്‍ നശിപ്പിക്കുന്നു ..
തീര്‍ച്ചയായും ചിന്തിപ്പിക്കുന്ന ഒന്ന് തീം തന്നെയാണ്..
ഇനിയും പ്രതീക്ഷിക്കുന്നു..
പന കറുത്തതാണ് പനഗ്കള് വെളുത്തിട്ടാണ്
എള്ളോളം ഉള്ളി ചെന്നാല്‍ തന്തേനേം തല്ലും
ഞാന്‍ മുകളില്‍ എഴുതിയത് ഒരു നാടന്‍ പാട്ടിന്റെ രണ്ടു വരികളാണ്
really very good
u made a good piture of reality with
so simple lanuage
anosh
write a lot
we all will read u
Post a Comment